In the case of fraudulent marriage and grabbing of properties of deceased deputy registrar of cooperatives, P Balakrishnan, the main accused lawyer K V shylaja and husband Krishnakumar surrendered on Friday at the Taliparamba DYSP office in Kannur.
കണ്ണൂര്‍ തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ.കെ വി ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങി. രാവിലെയാണ് രണ്ടുപേരും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ മുന്‍പാകം ഹാജരായത്. ശൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.